Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : DCC

ഒ​രു മു​ഖ്യ​മ​ന്ത്രി​യെ​യും വ​ഴി​യി​ൽ ത​ട​യാ​ൻ പാ​ടി​ല്ല: മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യെ വ​ഴി​യി​ൽ ത​ട​ഞ്ഞു​നി​ർ​ത്തി അ​ധി​ക്ഷേ​പി​ക്കു​ന്ന​ത് സം​സ്കാ​ര​ത്തി​നു യോ​ജി​ച്ച​ത​ല്ലെ​ന്ന് മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ. വി.​ഡി.​സ​തീ​ശ​നെ വ​ഴി​യി​ൽ ത​ട​ഞ്ഞ സം​ഭ​വ​ത്തി​ൽ ന​ട​പ​ടി വേ​ണ​മെ​ന്നും ഒ​രു മു​ഖ്യ​മ​ന്ത്രി​യെ​യും ഇ​ത്ത​ര​ത്തി​ൽ ത​ട​യാ​ൻ പാ​ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

തി​രു​വ​ന​ന്ത​പു​രം ശ്രീ​കാ​ര്യ​ത്ത് ഡി​സി​സി അം​ഗം ചേ​ന്തി അ​നി​ൽ മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​നെ വ​ഴി​യി​ൽ ത​ട​ഞ്ഞ സം​ഭ​വ​ത്തോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. വി​വാ​ദ​മു​ള്ള ആ​ളു​ക​ളു​ടെ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി ത​ട​യ​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ പാ​ർ​ട്ടി​ക്ക് സ്വാ​ഭാ​വി​ക​മാ​യും ന​ട​പ​ടി സ്വീ​ക​രി​ക്കേ​ണ്ടി​വ​രു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം സി​പി​എം-​സി​പി​ഐ ത​ർ​ക്ക​ത്തി​ലും മ​ന്ത്രി പ്ര​തി​ക​രി​ച്ചു. ഇ​രു പാ​ർ​ട്ടി​ക​ളും ത​മ്മി​ലു​ള്ള ത​ർ​ക്കം അ​വ​ർ ത​ന്നെ തീ​ർ​ക്ക​ട്ടെ​യെ​ന്നും ആ​ഭ്യ​ന്ത​ര ത​ർ​ക്ക​ത്തി​ൽ ത​ങ്ങ​ൾ ഇ​ട​പെ​ടി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Kerala

സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ൽ വെ​ട്ടി​നി​ര​ത്ത​ൽ; കൊ​ല്ലം ഡി​സി​സി നേ​തൃ​ത്വ​ത്തി​നെ​തി​രെ കെ​എ​സ്‌​യു

കൊ​ല്ലം: സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ൽ അ​വ​ഗ​ണി​ക്കു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച് കൊ​ല്ലം ഡി​സി​സി നേ​തൃ​ത്വ​ത്തി​നെ​തി​രെ കെ​എ​സ്‌​യു രം​ഗ​ത്ത്. കെ​എ​സ്‌​യു കൊ​ല്ലം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ൻ​വ​ർ സു​ൽ​ഫി​ക്ക​റാ​ണ് ഡി​സി​സി​യെ വി​മ​ർ​ശി​ച്ച് ഫെ​യ്‌​സ്ബു​ക്ക് പോ​സ്റ്റി​ട്ട​ത്.

ഉ​റ​ക്കം ന​ടി​ക്കു​ന്ന​വ​രു​ടെ ചെ​വി​ട്ടി​ൽ പ​ട​ക്കം പൊ​ട്ടി​ച്ച് ഉ​ണ​ർ​ത്തും. കൊ​ടി കെ​ട്ടാ​നും പ​രി​പാ​ടി​ക്ക് ആ​ളെ തി​ക​യ്ക്കാ​നും മാ​ത്ര​മ​ല്ല കെ​എ​സ‌്‌​യു​ക്കാ​രെ​ന്നും പോ​സ്റ്റി​ൽ പ​റ​യു​ന്നു. കെ​എ​സ്‌​യു​ക്കാ​ർ​ക്ക് കോ​ള​ജി​ൽ മാ​ത്ര​മ​ല്ല പ​ണി​യെ​ന്നും ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ​റ​യു​ന്നു.

കെ​എ​സ‌്‌​യു ന​ൽ​കി​യ 14 പേ​രു​ടെ പ​ട്ടി​ക​യി​ൽ സീ​റ്റ് ന​ൽ​കി​യ​ത് ഒ​രാ​ൾ​ക്ക് മാ​ത്ര​മാ​ണ്. സീ​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഞ​ങ്ങ​ളു​മാ​യി ച​ര്‍​ച്ച ചെ​യ്യാ​ന്‍ നേ​തൃ​ത്വം ഇ​തു​വ​രെ ത​യാ​റാ​യി​ട്ടി​ല്ല. വെ​റും ആ​ൾ​ക്കൂ​ട്ട​മ​ല്ല കെ​എ​സ്‌‌​യു​വെ​ന്ന് നേ​തൃ​ത്വം മ​ന​സി​ലാ​ക്ക​ണ​മെ​ന്നും പോ​സ്റ്റി​ൽ പ​റ​യു​ന്നു.

 

Kerala

വി​വാ​ദ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ രാ​ജി; വ​യ​നാ​ട് ഡി​സി​സി അ​ധ്യ​ക്ഷ​ൻ എ​ൻ.​ഡി. അ​പ്പ​ച്ച​ൻ പു​റ​ത്തേ​ക്ക്

ക​ല്‍​പ്പ​റ്റ: വി​വാ​ദ​ങ്ങ​ൾ​ക്കി​ടെ വ​യ​നാ​ട് ഡി​സി​സി അ​ധ്യ​ക്ഷ​ന്‍ എ​ന്‍.​ഡി. അ​പ്പ​ച്ച​ന്‍ രാ​ജി​വ​ച്ചു. എ​ൻ.​എം. വി​ജ​യ​ൻ, മു​ല്ല​ൻ​കൊ​ല്ലി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം ജോ​സ് നെ​ല്ലേ​ട​ത്ത് എ​ന്നി​വ​രു​ടെ ആ​ത്മ​ഹ​ത്യ​ക​ൾ ഉ​ൾ​പ്പെ​ടെ കോ​ൺ​ഗ്ര​സി​ലെ പ്ര​ശ്ന​ങ്ങ​ൾ സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന് തീ​രാ​ത​ല​വേ​ദ​ന​യാ​യി തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് രാ​ജി പ്ര​ഖ്യാ​പ​നം.

അ​ടു​ത്തി​ടെ, വ​യ​നാ​ട് എം​പി പ്രി​യ​ങ്ക​ഗാ​ന്ധി​യു​ടെ സ​ന്ദ​ർ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ൻ.​ഡി. അ​പ്പ​ച്ച​ൻ ന​ട​ത്തി​യ പ​രാ​മ​ർ​ശം കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ന് അ​തൃ​പ്തി​യു​ണ്ടാ​ക്കി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ, പ്രി​യ​ങ്ക​യു​ടെ ആ​വ​ശ്യ​പ്ര​കാ​ര​മാ​ണ് കെ​പി​സി​സി നേ​തൃ​ത്വം രാ​ജി ചോ​ദി​ച്ചു​വാ​ങ്ങി​യ​തെ​ന്നാ​ണ് സൂ​ച​ന. നി​ല​വി​ൽ അ​പ്പ​ച്ച​ൻ രാ​ജി​ക്ക​ത്ത് നേ​തൃ​ത്വ​ത്തി​ന് കൈ​മാ​റി.

അ​തേ​സ​മ​യം കെ​പി​സി​സി പ​റ​യു​ന്ന​തി​ന് അ​നു​സ​രി​ച്ച് ചെ​യ്യു​മെ​ന്നും നേ​ര​ത്തെ ത​ന്നെ രാ​ജി സ​ന്ന​ദ്ധ​ത അ​റി​യി​ച്ചി​രു​ന്നു​വെ​ന്നും രാ​ജി​ക്ക് പി​ന്നാ​ലെ എ​ൻ.​ഡി. അ​പ്പ​ച്ച​ൻ പ്ര​തി​ക​രി​ച്ചു. രാ​ജി​ക്കാ​ര്യ​ത്തി​ൽ പാ​ർ​ട്ടി വി​ശ​ദീ​ക​ര​ണം ന​ൽ​കും. കൂ​ടു​ത​ൽ കാ​ര്യ​ങ്ങ​ൾ പ​റ​യേ​ണ്ട​ത് കെ​പി​സി​സി​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ക​ല്‍​പ്പ​റ്റ ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ​ൻ ടി.​ജെ. ഐ​സ​ക്കി​നാ​ണ് വ​യ​നാ​ട് ഡി​സി​സി​യു​ടെ പ​ക​രം ചു​മ​ത​ല. ഐ​സ​ക്ക് ത​ന്നെ അ​ടു​ത്ത ഡി​സി​സി അ​ധ്യ​ക്ഷ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, കെ​പി​സി​സി അം​ഗ​വും മീ​ന​ങ്ങാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​യ കെ.​ഇ. വി​ന​യ​ന്‍റെ പേ​രും പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്കു​ള്ള പ​രി​ഗ​ണ​ന​യി​ലു​ണ്ട്.

Kerala

രാ​ഹു​ലി​നെ ഒ​റ്റ​പ്പെ​ടു​ത്തേ​ണ്ട​തി​ല്ല, സ​സ്പെ​ൻ​ഷ​ൻ അ​ച്ച​ട​ക്ക ന​ട​പ​ടി മാ​ത്രം: പാ​ല​ക്കാ​ട് ഡി​സി​സി പ്ര​സി​ഡ​ന്‍റ്

പാ​ല​ക്കാ​ട്: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യ്ക്കെ​തി​രാ​യ നി​ല​പാ​ട് മ​യ​പ്പെ​ടു​ത്തി കോ​ൺ​ഗ്ര​സ് ജി​ല്ലാ നേ​തൃ​ത്വം. രാ​ഹു​ലി​ന്‍റെ സ​സ്പെ​ൻ​ഷ​ൻ അ​ച്ച​ട​ക്ക ന​ട​പ​ടി മാ​ത്ര​മാ​ണെ​ന്നും അ​ദ്ദേ​ഹ​ത്തെ പാ​ർ​ട്ടി​യി​ൽ നി​ന്ന് പു​റ​ത്താ​ക്കി​യി​ട്ടി​ല്ലെ​ന്നും പാ​ല​ക്കാ​ട് ഡി​സി​സി പ്ര​സി​ഡ​ന്‍റ് എ. ​ത​ങ്ക​പ്പ​ൻ വ്യ​ക്ത​മാ​ക്കി.

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ ഒ​റ്റ​പ്പെ​ടു​ത്തേ​ണ്ട​തി​ല്ല. അ​ദ്ദേ​ഹ​ത്തെ കാ​ണു​മ്പോ​ൾ വ​ഴി​മാ​റി​പ്പോ​കേ​ണ്ട​തി​ല്ല. സം​സാ​രി​ക്കേ​ണ്ടെ​ന്നും ആ​രോ​ടും പ​റ​ഞ്ഞി​ട്ടി​ല്ല. പാ​ല​ക്കാ​ട്ടെ ജ​ന​ങ്ങ​ളു​ടെ കാ​ര്യം നോ​ക്കാ​നാ​ണ് രാ​ഹു​ൽ മ​ണ്ഡ​ല​ത്തി​ൽ വ​ന്ന​തെ​ന്നും ത​ങ്ക​പ്പ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

രാ​ഹു​ലി​നെ കാ​ണു​മ്പോ​ൾ പ​രി​ച​യ​മു​ള്ള​വ​ർ കൈ ​കൊ​ടു​ക്കു​ക​യും സം​സാ​രി​ക്കു​ക​യും ചെ​യ്യും. രാ​ഹു​ലി​ന് യാ​തൊ​രു സ്വീ​ക​ര​ണ​വും ന​ൽ​കി​യി​ട്ടി​ല്ല. എം​എ​ൽ​എ എ​ന്ന നി​ല​യി​ൽ അ​ദ്ദേ​ഹ​വു​മാ​യി സ​ഹ​ക​രി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Kerala

"ജി​ല്ലാ സെ​ക്ര​ട്ട​റി​യെ ഒ​ളി​കാ​മ​റ​യി​ൽ കു​ടു​ക്കി​യ പാ​ർ​ട്ടി​യാ​ണ്': കെ.​ജെ. ഷൈ​നി​ന് എ​തി​രാ​യ സൈ​ബ​ർ ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ൽ സി​പി​എ​മ്മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ്

കൊ​ച്ചി: കെ.​ജെ. ഷൈ​നി​നെ​തി​രാ​യ സൈ​ബ​ർ ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ൽ സി​പി​എം എ​ന്ന് ആ​വ​ർ​ത്തി​ച്ച് ഡി​സി​സി പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഷി​യാ​സ്. ജി​ല്ലാ സെ​ക്ര​ട്ട​റി​യെ ഒ​ളി​കാ​മ​റ​യി​ൽ കു​ടു​ക്കി​യ പാ​ർ​ട്ടി​യാ​ണ് സി​പി​എം. അ​ന്ന് ഇ​തി​നു പി​ന്നി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​ർ പ​ല​രും ഇ​ന്ന് ജി​ല്ലാ നേ​തൃ​ത്വ​ത്തി​ൽ ഉ​ണ്ടെ​ന്നും ഷി​യാ​സ് ആ​രോ​പി​ച്ചു.

ബോം​ബ് പൊ​ട്ടും എ​ന്ന് പ​റ​ഞ്ഞ പ്രാ​ദേ​ശി​ക കോ​ൺ​ഗ്ര​സ്‌ നേ​താ​വി​ന്‍റെ പേ​ര് ഷൈ​ൻ ടീ​ച്ച​ർ പ​റ​യ​ട്ടെ. തെ​ളി​വി​ല്ലാ​ത്ത ആ​രോ​പ​ണ​ങ്ങ​ൾ സൈ​ബ​ർ ഇ​ട​ങ്ങ​ളി​ൽ പ​ങ്കു​വ​യ്ക്കു​ന്ന​ത് ശ​രി​യ​ല്ല. പാ​ർ​ട്ടി​യി​ൽ ചു​മ​ത​ല​യു​ള്ള​വ​ർ ആ​രെ​ങ്കി​ലും അ​ങ്ങ​നെ ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ൽ തി​രു​ത്താ​ൻ നി​ർ​ദേ​ശം ന​ൽ​കും.

പ്ര​തി​പ​ക്ഷ നേ​താ​വി​നു​മേ​ൽ കു​തി​ര ക​യ​റേ​ണ്ട. വി.​ഡി. സ​തീ​ശ​ൻ ആ​രാ​ണെ​ന്ന് പ​റ​വൂ​രി​ലെ ജ​ന​ങ്ങ​ൾ​ക്ക​റി​യാ​മെ​ന്നും ഷി​യാ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു.

Latest News

Corehub Up